സെക്യൂരിറ്റിക്കാരന് ബോറടിച്ചു; അമൂല്യ പെയിന്റിംഗില്‍ കണ്ണുവരച്ചു

മോസ്‌കോ- ബോറടിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അമൂല്യ ചിത്രത്തിന് കണ്ണു വരച്ചു. റഷ്യയിലാണ് സംഭവം.
ആര്‍ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിനുവെച്ച അന്ന ലെപോര്‍സ്‌കയയുടെ ത്രീ ഫിഗേഴ്‌സ് എന്ന പെയ്‌നിന്റിംഗാണ് സെക്യൂരിറ്റി ഗാര്‍ഡ് നശിപ്പിച്ചത്.
7,40,000 ഡോളറിന് (ഏകദേശം 7.4 കോടി രൂപ)  ഇന്‍ഷൂര്‍ ചെയ്ത ചിത്രമാണിത്. ജോലിക്കെത്തിയ ആദ്യദിവസം തന്നെയാണ് കാവല്‍ക്കാരന്‍ മുഖമില്ലാത്ത ചിത്രത്തില്‍  ബാള്‍ പെന്‍ കൊണ്ട് കണ്ണുവരച്ചത്. 1932-34 കാലത്ത് അന്ന ലെപോര്‍സ്‌കയ വരച്ച പ്രശസ്ത ചിത്രം ഒബ്ലാസ്റ്റ് മേഖലയിലെ യെല്‍സിന്‍ സെന്ററിലാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി തൂക്കിയിരുന്നത്. പെയിന്റിംഗിലെ മൂന്ന് രൂപങ്ങളിലെ രണ്ടെണ്ണത്തിനും ഇയാള്‍ കണ്ണുവരച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്വകാര്യ സെക്യൂരിറ്റി കമ്പനിയില്‍നിന്നുള്ള അറുപതുകാരനെ ഉടന്‍ തന്നെ ജോലിയില്‍നിന്ന് പുറത്താക്കി.

 

Latest News