Sorry, you need to enable JavaScript to visit this website.

കാണാതായ കുഞ്ഞു ലോക്ഡൗണിനെ രണ്ടു ദിവസത്തിനുശേഷം കണ്ടെത്തി

ചെന്നൈ- തമിഴ്‌നാട്ടിലെ അമ്പത്തൂരില്‍ കാണാതായ ഒന്നരവയസ്സുകാരന്‍ 'ലോക്ഡൗണിനെ' രണ്ടു ദിവസത്തിനുശേഷം കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. അമ്പത്തൂരില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളികളായ കിഷോര്‍-ബുദ്ധിനി ദമ്പതിമാരുടെ നാലാമത്തെ കുട്ടിയാണ് 'ലോക്ഡൗണ്‍'. ഒഡീഷ സ്വദേശികളായ ദമ്പതിമാര്‍ക്ക് കോവിഡ് ലോക്ഡൗണ്‍ കാലത്ത് ജനിച്ചതിനാലാണ് 'ലോക്ഡൗണ്‍' എന്നുപേരിട്ടത്.
സേലത്തേക്ക് പുറപ്പെടാന്‍ നിര്‍ത്തിയിട്ട ബസിലാണ് കുട്ടിയെ  കണ്ടെത്തിയതെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും  പോലീസ് അറിയിച്ചു.

https://www.malayalamnewsdaily.com/sites/default/files/2022/02/10/lockdownone.png
 തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാതായിരുന്നത്. മാതാപിതാക്കള്‍ അമ്പത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
മ്റ്റു തൊഴിലാളികളെ ചോദ്യം ചെയ്തും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ കുട്ടിയെ കണ്ടെത്തിയത്. ബസ് കണ്ടക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോയമ്പേട് പോലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്പത്തൂരില്‍നിന്ന് കാണാതായ  കു്ട്ടിയാണെന്ന് സ്ഥിരീകരിച്ചത്.  വില്‍ക്കാനായി കുട്ടിയെ കടത്തിക്കൊണ്ടുപോയതാകാമെന്നും പിടിയിലാകുമെന്നായപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചതാകാമെന്നുമാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News