ഭൂജ്- ഗുജറാത്തിലെ ഭുജ് നഗരത്തിലെ ഹമിര്‍സര്‍ തലാവ് പ്രദേശത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ വികൃതമാക്കി. പ്രതിമയുടെ തലയില്‍ ഒരു കറുത്ത തൊപ്പി സ്ഥാപിക്കുകയും പ്രതിമയില്‍ പപ എന്ന് കറുത്ത മഷിയില്‍ എഴുതിവെക്കുകയും ചെയ്തിരിക്കുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രതിമ വൃത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കിയെന്ന് ഭുജ് നഗരസഭ അധ്യക്ഷന്‍ ഗണശ്യാം ഥാക്കര്‍ പറഞ്ഞു. പ്രതിമയുടെ സംരക്ഷണത്തിനായി ഗ്രില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 40 വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട പ്രതിമയില്‍ നിന്ന് നേരത്തെ പല തവണ കണ്ണട മോഷ്ടിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.