Sorry, you need to enable JavaScript to visit this website.

താജ്മഹൽ സന്ദർശനം  മാറ്റിവെക്കൂ  

ഫോഡാ  ട്രാവൽ ഗൈഡ് 2018 ൽ സന്ദർശന യോഗ്യമല്ലാത്ത ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയുടെ അഭിമാനമായ താജ്മഹലും ഈ പട്ടികയിൽ ഉണ്ട്. പല തരം സുരക്ഷാ ഭീഷണികളും അറ്റകുറ്റപ്പണികളും ഒക്കെയാണ് ഈ നോ ലിസ്റ്റിന് പിന്നിലെ കാരണങ്ങൾ. 
താജ്മഹൽ ഈ വർഷം  സമ്പൂർണ ശുചീകരണത്തിന് വിധേയമാകുന്നു. നിർമിച്ചതിനു ശേഷം ഇതാദ്യമായാണ് താജ്മഹൽ മുഴുവനായി വൃത്തിയാക്കുന്നത്. മണ്ണ് കൊണ്ടും മറ്റും നിർമിച്ച ഒരു പ്രത്യേക പേസ്റ്റ് ഉപയോഗിച്ചാണ് താജ്മഹൽ വൃത്തിയാക്കുന്നത്. വൃത്തിയാക്കലിന്റെ പുരോഗതിക്കനുസരിച്ചു താജ്മഹലിന് ചളിയുടെ നിറം വരും. ഇത് താജ്മഹലിന്റെ ഭംഗി കുറക്കുന്ന കാഴ്ചയാണ്. മാത്രമല്ല, ചളി പിടിച്ച താജ്മഹലിന് മുന്നിൽ നിന്ന് ഫോട്ടോ എടുത്താൽ നല്ല വൃത്തികേടാവും എന്നും ഈ പട്ടിക സഞ്ചാരികളെ ഓർമിപ്പിക്കുന്നു. 2019  പകുതിയെങ്കിലും ആവും ശുചീകരണ പ്രവർത്തനങ്ങൾ കഴിയാൻ. അത് വരെ കാത്തിരിക്കാൻ ഇവർ യാത്രികരോട് പറയുന്നു. എവറസ്റ്റ് കയറുന്നതും കാലാവസ്ഥാ വ്യതിയാനം കാരണം സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ട്. മുൻവർഷങ്ങളിലെ മരണ നിരക്ക് ഇവർ ചൂണ്ടിക്കാട്ടുന്നു. ചില ഇടങ്ങളിൽ ഇടിഞ്ഞു തുടങ്ങിയതിനാൽ ചൈനയിലെ വന്മതിലും സുരക്ഷിതമല്ല. മ്യാൻമറിലെ കലാപം അവിടെയെത്തുന്ന സഞ്ചാരികൾക്കു ഭീഷണിയാണ്. ഇക്വഡോറിലെ ഗാലപ്പാനോസ് ദ്വീപു സമൂഹം, അമേരിക്കയിലെ മിസോറി എന്നിവയാണ് നോ ലിസ്റ്റിലെ മറ്റു പ്രധാന സ്ഥലങ്ങൾ. വെനീസിലും ആംസ്റ്റർഡാമിലുമെല്ലാം സഞ്ചാരികളുടെ തള്ളിക്കയറ്റം സുന്ദരമായ കാഴ്ചയെ തടസ്സപ്പെടുത്തുമെന്നും ഫോഡർ ട്രാവൽ ഗൈഡ് ഓർമിപ്പിക്കുന്നു.

Latest News