അഹ്‌മദാബാദ്- മകനെ കാനഡയില്‍ ഉപരിപഠനത്തിനെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിസിനസുകാരനില്‍നിന്ന് 11 ലക്ഷം തട്ടിയ സംഭവത്തില്‍ നവരംഗ്പുര പോലീസ് കേസെടുത്തു. 2017 ലാണ് ദീപക് രൂപാണിയെന്നയാളെ ബിസിനസുകാരന്‍ സുരേഷ് പട്ടേല്‍ മകനെ ഉപരിപഠനത്തിന് അയക്കുന്നതിനുവേണ്ടി സമീപിച്ചത്.
കാനഡയിലെ കോളേജില്‍ അഡ്മിഷന്‍ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 20,000 രൂപ കണ്‍സള്‍ട്ടേഷന്‍ ഫീസായി വാങ്ങി. ഏതാനും ദിവസങ്ങള്‍ക്കുശേഷം കോളേജില്‍ സീറ്റ് ബുക്ക് ചെയ്തുവെന്നും 18 ലക്ഷം രൂപ അടക്കണമെന്നും അറിയിച്ചു. പരാതിക്കാരന്‍ 17.32 ലക്ഷം നല്‍കി. തുടര്‍ന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും വിസ ശരിയാക്കുകയോ അഡ്മിഷന്‍ ശരിയാക്കുന്നതിന് തെളിവു നല്‍കുകയോ ചെയ്തില്ല.
ആവര്‍ത്തിച്ച് ശ്രമിച്ചതിനെ തുടര്‍ന്ന് രൂപാണി 6.32 ലക്ഷം രൂപ മടക്കി നല്‍കുകയും ബാക്കി തുക ഗഡുക്കളായി നല്‍കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഒരു ഗഡു മാത്രം നല്‍കി 10.70 ലക്ഷം ബാക്കിവെച്ചിതനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.
വിശ്വാസ വഞ്ചനക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.