കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ തലസ്ഥാനത്ത് രണ്ട് സ്ത്രീകളെ ഉപദ്രവിച്ച ആംബുലന്‍സ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. സ്ത്രീകളുടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് ആംബുലന്‍സ് തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.
എസ്.കെ. ശജാദ (19), ഗൗരബ് ദക്താര്‍ (18) എന്നിവാരണ് പിടിയിലായത്.
എന്‍.ആര്‍.എസ് ഹോസ്പിറ്റലില്‍നിന്ന് മൗലാലിയിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീകളെയാണ് ഇവര്‍ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സ് ചേര്‍ത്തുനിര്‍ത്തി മാസ്‌ക് മാറ്റാന്‍ പറഞ്ഞ പ്രതികള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. സ്ത്രീകള്‍ നിരാകരിച്ചതിനെ തുടര്‍ന്ന് അസഭ്യം പറഞ്ഞു.
മൗലാലി ക്രോസിംഗിലുണ്ടായിരുന്ന പോലീസുകാരനോട് സ്ത്രീകള്‍ വിവരം അറിയിക്കുകയായിരുന്നു. സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് അടുത്ത ഇന്റര്‍സെക്്ഷനില്‍ ആംബുലന്‍സ് തടഞ്ഞ് പ്രതികളെ അറസ്റ്റ ്‌ചെയ്തു. പ്രതികളെ ലോക്കല്‍ പോലീസിനു കൈമാറി. ആംബുലന്‍സ് പിടിച്ചെടുത്തു.






