ശിവശങ്കർ പുസ്തകം എഴുതിയത് അനുമതിയോടെയാണോ, മറുപടി പറയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം- ശിവശങ്കറിന്റെ പുസ്തകം സംബന്ധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ എഴുതിയ കാര്യങ്ങളാണ് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലയും അന്വേഷണ ഏജൻസികൾ സ്വീകരിച്ച രീതിയെ പറ്റിയുമാണ് ശിവശങ്കർ എഴുതിയതെന്നും അതിന് ഇരയായ ആളുകൾക്ക് പ്രത്യേക രീതിയിലുള്ള പക ഉണ്ടാകുമെന്ന് ശശികുമാർ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശികുമാർ പുസ്തകം എഴുതിയത് സർക്കാറിന്റെ അനുമതിയോടെയാണോ എന്ന കാര്യം ആവർത്തിച്ചു ചോദിച്ചിട്ടും മുഖ്യമന്ത്രി പറഞ്ഞില്ല. മീഡിയ വണിന് നിരോധനം ഏർപ്പെടുത്തിയത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News