കോവിഡ് ഒന്നാം തരംഗം, ഇന്ത്യയിൽ ആത്മഹത്യ ചെയ്തത് 8761 പേർ

ന്യൂദൽഹി-കോവിഡിന്റെ ഒന്നാം തരംഗത്തിൽ ഇന്ത്യയിൽ ജോലി നഷ്ടപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്തത് 8000 പേർ. ആഭ്യന്തര മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. 8761 പേർ തൊഴിലാലായ്മയും ബാങ്ക് വായ്പയും കടങ്ങളും കാരണം ആത്മഹത്യ ചെയ്തുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ നൽകിയ കണക്കിൽ വ്യക്തമാക്കി. 2018നും 2020 നും ഇടയിൽ സാമ്പത്തിക പ്രതിസന്ധി കാരണം 25,251 പേർക്ക് ജീവൻ നഷ്ടമായി. കുടിയേറ്റ തൊഴിലാളികളിൽ എത്ര പേർ മരിച്ചുവെന്ന് കണക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അപ്രതീക്ഷിതമായ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു കോടിയോളം കുടിയേറ്റ തൊഴിലാളികൾ അവരുടെ ജോലി സ്ഥലങ്ങളിൽനിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയതായും മന്ത്രി അറിയിച്ചു.
 

Latest News