വ്യാജ പോക്‌സോ കേസില്‍ കുടുങ്ങി 70 കാരന്‍ അഞ്ചുകൊല്ലം തീ തിന്നു, ഒടുവില്‍ മോചനം

കോഴിക്കോട്- പോക്‌സോ കേസിലെ പ്രതിയായ 70കാരനെ അഞ്ച് വര്‍ഷത്തിന് ശേഷം കോടതി വെറുതെവിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ കൊയ്യൂക്കണ്ടിയില്‍ ബാലനെ വെറുതെ വിട്ടത്. സ്ഥലം വാങ്ങിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിന്റെ പേരില്‍ പോലീസുകാരനും സുഹൃത്തും ചേര്‍ന്ന് പോക്‌സോ കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ 50 ദിവസത്തോളം വിചാരണ തടവുകാരനായി 70കാരന് ജയിലില്‍ കിടക്കേണ്ടിവന്നു.

2017ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. 9 വയസ്സുകാരിയെ പ്രതി 2015 മുതല്‍ 2017 വരെ അഞ്ച് തവണ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇയാള്‍ക്കെതിരെ പേരാമ്പ്ര പോലീസായിരുന്നു 2017 ജനുവരി 24 ന് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പേരാമ്പ്ര സ്റ്റേഷനില്‍ അന്ന് ജോലി ചെയ്തിരുന്നു പോലീസുകാരന്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

 

Latest News