ശ്രീനഗര്‍- അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ വിവാഹം ചെയ്ത ഡോക്ടര്‍ക്കെതിരെ യുവതി പീഡനക്കേസ് നല്‍കി. കശ്മീരിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ കത്വാ സ്വദേശിനിയാണ് പരാതിക്കാരി.
വിവാഹം കഴിഞ്ഞ് ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ ഭര്‍ത്താവിന്റെ തനി സ്വഭാവം യുവതി മനസ്സിലാക്കുകയായിരുന്നു. നിരവധി സ്ത്രീകളെ ഇയാള്‍ പീഡിപ്പിച്ചതായി അവര്‍ മനസ്സിലാക്കി.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പാ സ്വദേശിയായ ഡോക്ടര്‍ ഗോഡി ഖുറാനയെ ഗാന്ധിനഗര്‍ വനിതാ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാകുറ്റത്തിനും ബലാത്സംഗത്തിനും പോലീസ് കേസെടുത്തു. ആശുപത്രിയില്‍ വെച്ചുള്ള പരിചയത്തെ തുടര്‍ന്ന് ഡോക്ടറാണ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഹോസ്പിറ്റലിന് അടുത്തുള്ള ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.






