Sorry, you need to enable JavaScript to visit this website.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കും

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ  ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കും. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഫിറ്റ്മെന്റ് ഫാക്ടര്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ഷാമബത്തയില്‍ വര്‍ധനവ് ഉണ്ടാകുന്നതോടുകൂടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഉയരും. കേന്ദ്ര ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത  കുടിശ്ശിക സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഫിറ്റ്മെന്റ് ഘടകം വര്‍ധിപ്പിക്കുമ്പോള്‍ മിനിമം വേതനത്തിലും വര്‍ദ്ധനവുണ്ടാക്കും. ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57ല്‍ നിന്നും 3.68 ആക്കി ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യം. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. കൂടാതെ ജീവനക്കാരുടെ മിനിമം വേതനം 18,000 രൂപയില്‍നിന്ന് 26,000 രൂപയായി ഉയര്‍ത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.

 

Latest News