ജിദ്ദയിലെ കെട്ടിടം പൊളിക്കൽ; റമദാനിൽ നിർത്തിവെക്കും

ജിദ്ദ- ജിദ്ദയിൽ ചേരിവികസന പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ വിശുദ്ധ റമദാനിൽ താൽക്കാലികമായി നിർത്തിവെക്കുമെന്ന് നഗരസഭാ വക്താവ് മുഹമ്മദ് അൽബഖമി പറഞ്ഞു. നഗരവാസികളുടെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് റമദാനിൽ പൊളിക്കൽ ജോലികൾ താൽക്കാലികമായി നിർത്തിവെക്കുക. മുൻകൂട്ടി തയാറാക്കിയ സമയക്രമം അനുസരിച്ച് റമദാനു ശേഷം പൊളിക്കൽ ജോലികൾ പുനരാരംഭിക്കുമെന്നും നഗരസഭാ വക്താവ് പറഞ്ഞു.
 

Latest News