ബെംഗളൂരു- കര്‍ണാടകയിലെ ഹിജാബ് പ്രശ്‌നം ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിശാല ബെഞ്ചിനു വിട്ടു. ഹിജാബ് ധരിച്ചുകൊണ്ട് വിദ്യാര്‍ഥനികളെ കോളേജില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സിംഗിള്‍ ബെഞ്ച് തയാറായില്ല. ഇടക്കാല ഉത്തരവും വിശാലബെഞ്ച് പരിഗണിക്കട്ടെ എന്ന നിലാപാടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൈക്കൊണ്ടത്.