പത്തനംതിട്ട- അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്നു സ്ത്രീകൾ മരിച്ചു. കൊല്ലം ആയൂർ സ്വദേശികളായ ഇന്ദിര, ശ്രീജ, ശകുന്തള എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ആയൂർ എ.കെ.ജി മുക്ക് ഹാപ്പി വില്ലയിൽ ശരതി(35)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഏഴ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബാക്കിയുളളവരെ രക്ഷിച്ചു. ഉച്ചയോടെയാണ് കാർ കനാലിലേക്ക് വീണത്. ഒഴുകി പാലത്തിന് അടുത്തുവരെ എത്തിയിരുന്നു.
കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. കാര്‍ വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്തിയെടുക്കാനുള്ള നാട്ടുകാരുടെ പരിശ്രമം ആദ്യമൊന്നും ഫലം കണ്ടില്ല. ഇതിനിടയില്‍ കനാലിലെ ശക്തമായ ഒഴുക്കില്‍ കാര്‍ കലുങ്കിന് അടിയിലേക്കു നീങ്ങുകകൂടി ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമായി മാറി.
കൊല്ലം ആയൂര്‍ അമ്പലം മുക്ക് കാഞ്ഞിരത്തുംമൂട് കുടുംബാംഗങ്ങളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. കല്യാണ ആവശ്യവു മായി ബന്ധപ്പെട്ടു യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പ്പെട്ടത്






