ഉമ്മൻ ചാണ്ടിക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം; വി.എസ് അപ്പീൽ നൽകി

തിരുവനന്തപുരം- സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തി കേസിൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അപ്പീൽനൽകി.  തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിലെ വിധിയെ അസ്ഥിരപ്പെടുത്താനാണ് വി.എസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകരായ ചെറുന്നിയൂർ ശശിധരൻനായർ, വി.എസ് ഭാസുരേന്ദ്രൻ നായർ, ദിൽമോഹൻ  എന്നിവർ മുഖേനയാണ് അപ്പീൽ ഫയൽ ചെയ്തത്.

Latest News