ഗോഡ്‌സെയ വാഴ്ത്തുന്ന ട്വീറ്റ് വിവാദമായി; അക്കൗണ്ട് തന്നെ ഇല്ലെന്ന് പുതിയ ജെ.എന്‍.യു വി.സി

ന്യൂദല്‍ഹി- മഹാത്മാഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ വാഴ്ത്തി ജെ.എന്‍.യു വൈസ് ചാന്‍സലറായി നിയമിതയായ ശാന്തിശ്രീ പണ്ഡിറ്റിന്റെ പേരില്‍ വ്യാജ ട്വീറ്റ്. തനിക്ക് ട്വിറ്റര്‍ അക്കൗണ്ടില്ലെന്നും തന്റെ പേരില്‍ കള്ള അക്കൗണ്ട് ഉണ്ടാക്കിയാണ് വിവാദ ട്വീറ്റുകള്‍ നല്‍കിയിരിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഇതുവരെ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചിട്ടില്ല- ശാന്തിശ്രീ പറഞ്ഞു.
ജെ.എന്‍.യുവിലെ പ്രഥമ വൈസ് ചാന്‍സലറായി നിയമിതായ ഉടന്‍ ശാന്തിശ്രീഡി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ള സന്ദേശങ്ങളെന്ന തരത്തില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു.
ഗോഡ്‌സെ ചെയ്തത് വളരെ പ്രധാനമായിരുന്നുവെന്നും ഐക്യഇന്ത്യക്കുള്ള പരിഹാരമായി കാണണമെന്നുമാണ് ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ വാഴ്ത്തിക്കൊണ്ടുള്ള ട്വീറ്റ്.
ജാമിഅ, സെന്റ് സ്റ്റീഫന്‍സ് പോലുള്ള വര്‍ഗീയ ക്യാംപസുകള്‍ക്കുള്ള സഹായം നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതാണ് മറ്റൊരു ട്വീറ്റ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയവരെ ഇടനിലക്കാരെന്ന് ആക്ഷേപിച്ചും ട്വീറ്റ് ചെയ്തു. വിവാദ ട്വീറ്റുകള്‍ക്ക് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.
ജെ.്എന്‍.യുവില്‍ പഠിച്ച 59 കാരി ശാന്തിശ്രി പണ്്ഡിറ്റ് വൈസ് ചാന്‍സലറായി നിയമിതയാകുന്നതിനുമുമ്പ് സാവിത്രഭായി ഫൂലെ പൂനെ യൂനിവേഴ്‌സിറ്റിയില്‍ പോളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായിരുന്നു.

 

Latest News