Sorry, you need to enable JavaScript to visit this website.

എം.എം അക്ബറിനെ കുരുക്കിലാക്കാൻ പോലീസ് നീക്കമെന്ന് സംശയം

കോഴിക്കോട്- പീസ് സ്‌കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്‌കൂൾ സ്ഥാപകൻ എം.എം അക്ബറിനെതിരായ കേസ് കൈകാര്യം ചെയ്യുന്ന പോലീസുദ്യോഗസ്ഥരിൽ ചിലർ അദ്ദേഹത്തിനെതിരെ നീക്കം നടത്തുന്നതായി സംശയമുണ്ടെന്ന് അക്ബറുമായി അടുപ്പമുള്ളവർ ആരോപിച്ചു. പാഠ പുസ്തക കേസ് ഇസ്ലാമിക് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെടുത്താനാണ് പോലീസിന്റെ ശ്രമമെന്ന് അക്ബറിന്റെ സുഹൃത്തുക്കൾ പറയുന്നു. തീവ്രവാദ സംഘടനകളുമായി അക്ബറിനു ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പോലീസിന്റെ നിലപാടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചതായും അവർ പറയുന്നു.

അദ്ദേഹത്തിനെതിരെ കോടതിയിൽ സർക്കാർ ഉന്നയിച്ച ചില വാദങ്ങൾ ഈ സംശയത്തെ ബലപ്പെടുത്തുന്നതാണെന്ന് ഒ അബ്ദുല്ലയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക ചരിത്രത്തിന്റെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് പീസ് സ്‌കൂൾ പാഠ പുസതകത്തിൽ തീവ്രവാദ ആശയങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞെന്നും അബ്ദുല്ല പറയുന്നു.

നേരത്തെ പീസ് സ്‌കൂൾ ജീവനക്കാരനും ഇപ്പോൾ ഐ.എസ് നേതാവ് എന്നു പറയപ്പെടുകയും ചെയ്യുന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുമായുള്ള അക്ബറിന്റെ ബന്ധത്തെ കുറിച്ച് അന്വേഷിക്കാൻ ചില സാക്ഷികളെ പോലീസ് വിളിച്ചു വരുത്തിയതായും പറയപ്പെടുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിനു മുമ്പ് റാഷിദ് പീസ് സ്‌കൂളിൽ ഐ.എസ് അനുകൂലികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നതായും ആരോപണമുണ്ട്. 

എന്നാൽ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ വിവധ ഏജൻസികൾ അക്ബറിന് ഐ.എസുമായി ഒരു ബന്ധവുമില്ലെന്ന് നേരത്തെ സ്ഥീരീകരിച്ചിരുന്നു. റാഷിദിന്റെ നീക്കങ്ങളെ കുറിച്ച് അറിഞ്ഞ അക്ബർ അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. 
 

Latest News