ഗുജറാത്തില്‍ വിവാഹ സംഘത്തിന്റെ  വാഹനം മറിഞ്ഞ് 26 മരണം

അഹമദാബാദ്- ഗുജറാത്തിലെ ഭാവ്നഗറില്‍ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. രാജ്കോട്ട്-ഭാവ്നഗര്‍ ഹൈവേയില്‍ രന്‍ഘോലയിലാണ് റോഡില്‍ നിന്നും തെന്നിയ ട്രക്ക് തോട്ടിലേക്ക് കൂപ്പുകുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Latest News