ഷാര്‍ജയില്‍നിന്ന് വന്ന മൂന്ന് യാത്രക്കാരില്‍നിന്ന് 3.4 കിലോ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ - രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഷാര്‍ജയില്‍നിന്നുള്ള  മൂന്നു യാത്രക്കാരില്‍ നിന്നായി 1.55 കോടിരൂപമൂല്യമുള്ള 3.4 കിലോ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സമീര്‍, സാബിത്ത്, നാദാപുരം സ്വദേശി നൂറുദ്ദീന്‍ എന്നിവരില്‍ നിന്നാണ് 3.41 കിലോ സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ 40 ദിവസങ്ങള്‍ക്കിടെ 13 കേസുകളിലായി 10.242 കിലോ സ്വര്‍ണം പിടികൂടി.
കാസര്‍കോട് സ്വദേശി സാബിത്തില്‍ നിന്ന് 1227 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ മിശ്രിതം മൂന്നു കാപ്‌സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളി പ്പിച്ചും ആഭരണങ്ങളായുമാണ് സാബിത്ത് കടത്തുവാന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന്  552 ഗ്രാം സ്വര്‍ണവും ആഭരണമായി 675 ഗ്രാമുമാണ് ടിച്ചെടുത്തത്.
ഇന്‍ഡിഗോ വിമാനത്തിലെത്തിയ നാദാപുരം സ്വദേശി നൂറുദ്ദീനില്‍നിന്ന് 1577 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സോക്‌സിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചു കടത്തുവാനുള്ള ശ്രമത്തിനിടെയാണ് നുറുദ്ദീന്‍ പിടിയിലായത്.
കാസര്‍കോട് സ്വദേശി അബ്ദുള്‍സ മീറില്‍നിന്ന് 698 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മൂവരും വ്യത്യസ്ത വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയവരാണ്. കസ്റ്റംസും ഡി.ആര്‍.ഐ യും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

 

Latest News