കൊല്ലം - വീട്ടില്‍ വളര്‍ത്തിയ ആടുകളെ അജ്ഞാതജീവി കടിച്ചു കൊന്നു തിന്നു. പുലി എന്നാണ് നാട്ടുകാരുടെ സംശയം. സംഭവത്തില്‍ അഞ്ചല്‍ വനപാലകര്‍ അന്വേഷണം ആരംഭിച്ചു. കോട്ടുക്കല്‍ നെടുംപുറത്ത് പ്രഭാകരന്‍ പിള്ളയുടെ വീട്ടു മുറ്റത്തെ ഷെഡില്‍ കെട്ടിയിട്ടിരിന്ന ആടുകളെയാണ് അജ്ഞാതജീവി തിന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെ ആടിന്റെ കരച്ചല്‍ കേട്ട് ഉണര്‍ന്നപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഒരു ആടിനെ പൂര്‍ണമായും മറ്റൊരു ആടിനെ ഭാഗിഗമായും അജ്ഞാതജീവി തിന്നു . കോട്ടുക്കല്‍ ജില്ലാകൃഷി ഫാമിന് സമീപത്തായിരുന്നു സംഭവം. അടുത്തിടെ പ്രഭാകരന്‍ പിള്ളയുടെ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥിനി സ്‌നേഹക്ക്
കാട്ടുപന്നിയുടെ അക്രമണത്തില്‍ പരിക്കേറ്റിരുന്നു. വെറ്ററിനറി സര്‍ജനും വനപാലകരും സ്ഥലത്തെത്തി അന്വേഷണം നടത്തി.






