ഇടുക്കി- കൂറുമാറിയ കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റാക്കി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് തിരിച്ച് പിടിച്ചു. യു.ഡി.എഫിന്റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജി ചന്ദ്രനെ വീണ്ടും പ്രസിഡന്റാക്കിയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്.
13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് ആറുമാണ് കക്ഷി നില. യു.ഡി.എഫില്‍ കോണ്‍ഗ്രസ് -5, കേരളാ കോണ്‍ഗ്രസ് ജോസഫ്- രണ്ട്, എല്‍.ഡി.എഫില്‍ സി.പി.എം - 2, കേരളാ കോണ്‍ഗ്രസ് മാണി- 2 - സി.പി.ഐ- ഒന്ന്, എന്‍.സി.പി -1 എന്നിങ്ങനെയാണ് അംഗങ്ങള്‍.
ഇന്നലെ തെരഞ്ഞെടുപ്പ് ദിവസം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജി ചന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. കോണ്‍ഫറന്‍സ് ഹാളില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം ഇരുന്നു. രാജി ചന്ദ്രനും ആന്‍സി തോമസും പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കുകയും എല്‍.ഡി.എഫ് പിന്തുണയോടെ രാജി ചന്ദ്രന്‍ ഒരു വോട്ടിന് വിജയിക്കുകയും ചെയ്തു.






