ബംഗളൂരു- സംസ്ഥാനത്തെ പല ജൂനിയര്‍ കോളേജുകളിലും ഹിജാബ് നിരോധത്തിനെതിരെയുള്ള ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുകയാണ്. ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജില്‍ ചൊവ്വാഴ്ച കാവി സ്‌കാര്‍ഫ് ധരിച്ച വിദ്യാര്‍ഥികളും ഹിജാബ് ധരിച്ചവരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ഉഡുപ്പിയിലെ ഒരു കോളേജില്‍ ആരംഭിച്ച ഹിജാബ് വിവാദം, കര്‍ണാടകയിലുടനീളമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. നിരവധി വിദ്യാര്‍ഥികള്‍ കാവി ഷാളും ശിരോവസ്ത്രവും ധരിച്ച് ക്ലാസുകളിലേക്ക് തിരിയുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണ്. ക്ലാസുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഹൈക്കോടതിയില്‍നിന്ന് പരിഹരിക്കപ്പെടുന്നതുവരെ യൂണിഫോം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ജൂനിയര്‍ കോളജുകളിലെ വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.