Sorry, you need to enable JavaScript to visit this website.

ഒമാനടക്കം ആറു രാജ്യങ്ങളിലേക്ക് പോകരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

വാഷിംഗ്ടണ്‍-ഒമാനടക്കം ആറു രാജ്യങ്ങളിലേക്ക് പോകരുതെന്ന് യു.എസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവിന്‍ഷന്‍ (സി.ഡി.സി) നിര്‍ദേശം നല്‍കി.
ജപ്പാന്‍, ക്യൂബ, ലിബിയ, അര്‍മീനിയ, കോംഗോ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. കോവിഡ് വ്യാപനം കണക്കിലെടുത്താണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്ക ലെവല്‍ ഫോറില്‍ ഉള്‍പ്പെടുത്തിയ 130ലേറെ രാജ്യങ്ങളാണുള്ളത്. വാക്‌സിനെടുക്കാത്ത അമേരിക്കക്കാര്‍ യാത്രചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്ത മൂന്നാം ലെവല്‍ പട്ടികയില്‍ 50 രാജ്യങ്ങളുണ്ട്.

 

Latest News