Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി അറേബ്യയും ഈജിപ്തും നാലു കരാറുകൾ ഒപ്പുവെച്ചു

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കയ്‌റോയിൽ കോപ്റ്റിക് ഓർത്തഡോക്‌സ് പോപ്പ്  തവാദ്രോസ് രണ്ടാമനെ സന്ദർശിച്ചപ്പോൾ.

കയ്‌റോ - സൗദി അറേബ്യയും ഈജിപ്തും മൂന്നു സഹകരണ കരാറുകളും ഒരു ധാരണാപത്രവും ഒപ്പുവെച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെയും സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാരാണ് കരാറുകളിൽ ഒപ്പുവെച്ചത്. പരിസ്ഥിതി സംരക്ഷണ മേഖലയിൽ സഹകരിക്കുന്നതിനുള്ള കരാറിൽ സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലിയും ഈജിപ്ഷ്യൻ പരിസ്ഥിതി മന്ത്രി ഡോ. ഖാലിദ് ഫഹ്മിയും സൗദി-ഈജിപ്ത് നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനുള്ള ഭേദഗതി ചെയ്ത കരാറിൽ സൗദി സഹമന്ത്രി ഡോ. ഉസാം ബിൻ സഈദും ഈജിപ്ഷ്യൻ അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രി ഡോ. സഹർ നസ്‌റും ഒപ്പുവെച്ചു.
സൗദി-ഈജിപ്ത് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രവർത്തനക്ഷമമാക്കുന്നതിനുള്ളതാണ് ധാരണാപത്രം. ഡോ. ഉസാം ബിൻ സഈദും ഡോ. സഹർ നസ്‌റും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറിൽ സൗദി വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബിയും ഡോ. സഹർ നസ്‌റും ഒപ്പുവെച്ചു. 
ത്രിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് കിരീടാവകാശി കയ്‌റോയിൽ എത്തിയത്. കഴിഞ്ഞ വർഷം കിരീടാവകാശിയായി ചുമതലയേറ്റ ശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തുന്ന പ്രഥമ വിദേശ സന്ദർശനമാണിത്. 
സർവ മേഖലകളിലും സൗദി അറേബ്യയുമായുള്ള സഹകരണം ശക്തമാക്കുന്നതിന് ഈജിപ്ത് ആഗ്രഹിക്കുന്നതായി കിരീടാവകാശിയുമായി നടത്തിയ ചർച്ചയിൽ  പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി പറഞ്ഞു. മധ്യപൗരസ്ത്യദേശം വലിയ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ കിരീടാവകാശിയുടെ സന്ദർശന സമയം ഏറെ പ്രധാനമാണെന്നും ഇരു രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിനുള്ള അവസരമാണിതെന്നും അൽസീസി പറഞ്ഞു. സാമ്പത്തിക, നിക്ഷേപ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും സംയുക്ത പദ്ധതികൾ വർധിപ്പിക്കുന്നതിനെ കുറിച്ചും കിരീടാവകാശിയും പ്രസിഡന്റും വിശകലനം ചെയ്തതായി പ്രസിഡന്റിന്റെ വക്താവ് ബസ്സാം റാദി പറഞ്ഞു. 
കയ്‌റോയിൽ കോപ്റ്റിക് ഓർത്തഡോക്‌സ് പോപ്പിന്റെ ആസ്ഥാനമായ സെന്റ് മാർക്‌സ് കോപ്റ്റിക് ഓർത്തഡോക്‌സ് കത്തീഡ്രൽ സന്ദർശിച്ച കിരീടാവകാശി പോപ്പ് തവാദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. 


കോപ്റ്റിക് ഓർത്തഡോക്‌സ് കത്തീഡ്രൽ സന്ദർശിക്കുന്ന ആദ്യ സൗദി നേതാവാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അൽഅസ്ഹറും കിരീടാവകാശി സന്ദർശിക്കുന്നുണ്ട്. സൗദി സാമ്പത്തിക സഹായത്തോടെ പൂർത്തിയാക്കിയ അൽഅസ്ഹർ പുനരുദ്ധാരണ, നവീകരണ പദ്ധതികൾ കിരീടാവകാശി ഉദ്ഘാടനം ചെയ്യും. 
ഈജിപ്ഷ്യൻ പ്രസിഡന്റും കിരീടാവകാശിയും ഇന്നലെ ഈജിപ്തിലെ ഏതാനും വൻകിട പദ്ധതികൾ സന്ദർശിച്ചു. സൂയസ് കനാൽ, സൂയസ് കനാലിന്റെ അടിയിലൂടെയുള്ള ഇസ്മായിലിയ ടണൽ, സീനായിലെ ന്യൂ ഇസ്മായിലിയ സിറ്റി എന്നീ പദ്ധതികൾ ഇരുവരും സന്ദർശിച്ചു. 
ഹോട്ടലും ക്ലബ്ബും സ്‌പോർട്‌സ് സെന്ററും അടങ്ങിയ ഫുർസാൻ റിസോർട്ട് ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. സൂയസ് കനാലിലൂടെ ഉല്ലാസ നൗകയിൽ സഞ്ചരിച്ചാണ്  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്ഷ്യൻ പ്രസിഡന്റും റിസോർട്ട് പദ്ധതി പ്രദേശത്ത് എത്തിയത്. 
സൂയസ് കനാൽ വികസന പദ്ധതി ഈജിപ്തിനെ ആഗോള വാണിജ്യ കേന്ദ്രമാക്കി മാറ്റുമെന്ന് സൂയസ് കനാൽ അതോറിറ്റി പ്രസിഡന്റ് അഡ്മിറൽ മൊഹാബ് മമീശ് പറഞ്ഞു. പുതിയ കനാൽ ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇത് ഏതു മാനദണ്ഡങ്ങൾ പ്രകാരവും റെക്കോർഡ് ആണ്. 
കഴിഞ്ഞ രണ്ടു മാസത്തിനിടെ കപ്പൽ സർവീസുകൾ വഴിയുള്ള വരുമാനത്തിൽ വലിയ വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അഡ്മിറൽ മൊഹാബ് മമീശ് പറഞ്ഞു. 

 

Latest News