കാലടി-അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. മറ്റൂര്‍ തോട്ടക്കാട് വള്ളൂരാന്‍ വീട്ടില്‍ ബൈജു (43) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കട്ടിലില്‍ കിടക്കുകയായിരുന്ന അച്ഛനെ ഇയാള്‍ പട്ടികകോലുകൊണ്ട് അടിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച അയല്‍വാസിയായ വയോധികനെയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.