കോവിഡിനെ പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്തത് വ്യാപനത്തിന് ഇടയാക്കി- മോഡി

ന്യൂദല്‍ഹി- കോവിഡ് മഹാമാരിയെ ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് ആഗോള മഹമാരിയായിരുന്നിട്ടും ഇന്ത്യയില്‍ ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് അത് ഉപയോഗിച്ചത്. കോവിഡ് മഹാമാരി മോഡിയുടെ പ്രതിഛായയെ തകര്‍ക്കുമെന്നാണ് ചിലര്‍ കരുതിയിരുന്നത്. മഹാമാരിയുടെ ഒന്നാം തരംഗത്തില്‍ കോണ്‍ഗ്രസ് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ട്രെയിന്‍  ടിക്കറ്റുകള്‍ നല്‍കി. ദല്‍ഹി സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് മുംബൈയിലേക്ക് പോകാന്‍ ബസുകള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഫലമായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

 

Latest News