സി.എ.എ പ്രക്ഷോഭത്തില്‍ പൊലിഞ്ഞ 22 ജീവനുകളേക്കാള്‍ വലിയ വില തന്റെ ജീവനില്ല- ഉവൈസി

ന്യൂദല്‍ഹി- ചുറ്റും ആയുധമേന്തിയ ആളുകളെ തനിക്ക് വേണ്ടെന്നും സ്വതന്ത്രമായി ജീവിക്കണമെന്നും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം)നേതാവ് അസദുദ്ദീന്‍ ഉവൈസി. ഭീഷണിയുള്ളതിനാല്‍ ഇസെഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തോടാണ് ഉവൈസിയുടെ പ്രതികരണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പൊലിഞ്ഞ 22 ജീവനുകളേക്കാള്‍ വില തന്റെ ജീവനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.പിയിലെ മീറത്തില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉവൈസിയുടെ വാഹനത്തിനുനേരെ വെടിവെപ്പ് നടന്നിരുന്നു. വെടിവെപ്പില്‍ അദ്ദേഹത്തിന്റെ കാറിന്റെ ടയര്‍ പഞ്ചറയതിനാല്‍ മറ്റൊരു വാഹനത്തിലാണ് ദല്‍ഹിയിലേക്ക് മടങ്ങിയിരുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ യു.പിയില്‍ അറസ്റ്റിലായിരുന്നു.

 

Latest News