ഹാജരായത് 239 ല്‍ 58 എം.പിമാര്‍; ഇറാഖില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടി

ബഗ്ദാദ്- ഇറാഖില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പാര്‍ലമെന്റ് അനിശ്ചിതമായി നീട്ടി. 239 ജനപ്രതിനിധികളില്‍ 58 പേര്‍ മാത്രമാണ്  പാര്‍ലമെന്റില്‍ ഹാജരായിരുന്നത്. ക്വാറം തികയാത്തതിനാലാണ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.
എം.പിമാരില്‍ മൂന്നില്‍ രണ്ടുഭാഗമാണ് തെരഞ്ഞെടുപ്പിന് ആവശ്യമായ ക്വാറം. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു.

 

Latest News