വൈദ്യര്‍ പുരസ്‌കാരം റംലാബീഗത്തിന് സമര്‍പ്പിച്ചു

കൊണ്ടോട്ടി- മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മൂന്നുവര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരം  പ്രമുഖ കാഥിക എച്ച് റംലാബീഗം ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് വൈദ്യര്‍ പുരസ്‌കാരം. കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ പള്ളിക്കല്‍ യു കെ സിയിലെ
വീട്ടിലെത്തിയാണ് അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പുരസ്‌കാരം നല്‍കിയത്. പ്രശംസാപത്രം വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി സമ്മാനിച്ചു.  സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അധ്യക്ഷനായി. കെ എ ജബ്ബാര്‍, രാഘവന്‍ മാടമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.

Latest News