സൗദിയില്‍ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍, മോഷ്ടിച്ച 26 കാറുകളും പണവും പിടിച്ചെടുത്തു

റിയാദ് - വ്യാപാര സ്ഥാപനങ്ങളില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച മൂന്നംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സൗദി യുവാക്കളാണ് പിടിയിലായത്. കവര്‍ന്ന് കൈക്കലാക്കിയ 26 കാറുകളില്‍ കറങ്ങിയാണ് സംഘം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണവും പിടിച്ചുപറികളും നടത്തിയിരുന്നത്. കുറ്റകൃത്യങ്ങള്‍ നടത്താന്‍ സംഘം ഉപയോഗിച്ചിരുന്ന മോഷ്ടിച്ച കാറുകള്‍ സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്തു. മോഷ്ടിച്ച പണവും കണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

 

Latest News