തോളില്‍ ഉറങ്ങുന്ന മകള്‍, ഒറ്റക്കൈയില്‍ സ്‌കൂട്ടര്‍, പോലീസിന്റെ ശാസന

പാലക്കാട്- ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്‌കൂട്ടര്‍ ഓടിച്ച യുവാവിന് പോലീസിന്റെ ശാസന.  ഒറ്റ കൈ കൊണ്ട് സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടര്‍ന്നു. ഞായറാഴ്ച പാലക്കാട് താരേക്കാടാണ് സംഭവം.

തെരുവ് നായകള്‍ കുറുകെ ചാടിയും ചെറിയ കുഴിയില്‍ വീണ് മറിഞ്ഞും നിരത്തില്‍ ജീവന്‍ പൊലിയുന്ന പതിവ് അപകട കാഴ്ചകള്‍ക്കിടയിലാണ് സ്വന്തം മകളേയും തോളിലേറ്റി പുത്തൂര്‍ സ്വദേശിയായ യുവാവ് ഒറ്റകൈ കൊണ്ട് വാഹനമോടിച്ചെത്തിയത്. ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യാന്‍ പറ്റില്ലെന്നും ഓട്ടോ വിളിച്ച് പോയ്ക്കോളൂവെന്നും ആദ്യം പോലീസ് നിര്‍ദേശിച്ചെങ്കിലും പിന്നീട് ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു.

 

 

Latest News