ഒരു കൈയില്‍ ഭാര്യയുടെ തലയും മറുകൈയില്‍ കത്തിയും, ചിത്രം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് നിരോധിച്ചു

ഇറാനിലെ അഹ്‌വാസ് പട്ടണം.

തെഹ്‌റാന്‍- അറുത്തെടുത്ത ഭാര്യയുടെ തലയുമായി നില്‍ക്കുന്നയാളുടെ ചിത്രം പ്രസിദ്ധീകരിച്ച വാര്‍ത്താ വെബ് സൈറ്റ് ഇറാനില്‍ അധികൃതര്‍ അടച്ചുപൂട്ടി. പൊതുമര്യാദ ലംഘിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നത് ആവര്‍ത്തിച്ചതിനാലാണ് മീഡിയ നിരീക്ഷണ സമതി റോക്‌ന വെബ്‌സൈറ്റിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന് ഔദ്യോഗിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
തെക്കുപടിഞ്ഞാറന്‍ പട്ടണമായ അഹ്‌വാസില്‍ ഭാര്യയെ കൊലപ്പെടുത്തയ ആളെ അധികൃതര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഒരു കൈയില്‍ തലയും മറുകൈയില്‍ കത്തിയുമായി നില്‍ക്കുന്നയാളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ആയിരങ്ങളാണ് കണ്ടത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
2016 ല്‍ ആരംഭിച്ച റോക്‌ന വെബ്‌സൈറ്റിന് ടെലഗ്രാമില്‍ 20,000 ലേറെ വരിക്കാറുണ്ട്. ഇറാനില്‍ മാധ്യമങ്ങള്‍ അടച്ചുപൂട്ടുന്നത് പുതിയ സംഭവമല്ല. 2020ല്‍ അധികൃതര്‍ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ജഹാനെ സനത് ദിനപത്രം അടച്ചുപൂട്ടിയിരുന്നു. ഇറാനില്‍ അധികൃതര്‍ പുറത്തുവിടുന്ന കണക്കിനേക്കാള്‍ ഇരുപത് മടങ്ങാണ് യഥാര്‍ഥ മരണമെന്നായിരുന്നു വാര്‍ത്ത.

 

Latest News