ഉഡുപ്പി- കോളേജുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ പ്രതിഷേധം തുടരുന്ന കര്‍ണാടകയില്‍ ഉഡുപ്പി കുന്താപുരത്തെ പി.യു കോളേജില്‍ മുസ്ലിം വിദാര്‍ഥിനികള്‍ക്ക് പ്രത്യേക ക്ലാസ് റൂം ഏര്‍പ്പെടുത്തി.
ഹിജാബ് ധരിച്ച് കാമ്പസില്‍ പ്രവേശിക്കാമെങ്കിലും അവര്‍ പ്രത്യേക ക്ലാസ് റൂമില്‍ ഇരിക്കണമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
ഹിജാബ് ധരിച്ച് കാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ സമരം തുടങ്ങിയിരുന്നു.
ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോളേജ് കാമ്പസില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ഥിനികളെ അനുവദിച്ചത്.
പ്രശ്‌നത്തിനു പരിഹാരമായെന്നും വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചും കോളേജില്‍ എത്താമെന്നും ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ഉഡുപ്പ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്.ടി. സിദ്ദലിംഗപ്പ പറഞ്ഞു.
വിദ്യാര്‍ഥിനികള്‍ സമരം തുടരുന്ന കോളേജിനു സമീപം രണ്ടു പേരെ കത്തികള്‍ സഹിതം അറസ്റ്റ് ചെയ്തിരുന്നു. ഇവരൊടൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കോളേജ് അധികൃതര്‍ തീരുമാനിക്കുന്ന യൂണിഫോം ധരിച്ച് വിദ്യാര്‍ഥികള്‍ കോളേജില്‍ എത്താന്‍ പാടുള്ളൂവെന്ന് പ്രീ യൂണിവേഴ്‌സിറ്റി എജുക്കേഷന്‍ ബോര്ഡ് ഉത്തരവിട്ടിരുന്നു.