Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍നിന്ന് നാട്ടിലെത്തി കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍

കണ്ണൂര്‍ - ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മയ്യില്‍
പാമ്പുരുത്തി മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി (42) ന്റെ മൃതദേഹമാണ് പഴയങ്ങാടി പുഴയില്‍ നിന്നു കണ്ടെത്തിയത്.
ശനിയാഴ്ചയാണ് അബ്ദുല്‍ ഹമീദ്  ബഹ്‌റൈനില്‍ നിന്നു കരിപ്പൂരില്‍ വിമാനമിറങ്ങി നാട്ടിലേക്ക് വന്നത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിലായിരുന്നു യാത്ര. എന്നാല്‍ , വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലിസിനെ  വിവരം അറിയിച്ചു . റെയില്‍വേ പോലിസ് സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കണ്ണൂരില്‍ ട്രെയിനിറങ്ങിയില്ലെന്നു മനസ്സിലായി.  ഇതിനിടെ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു.
പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്

 

Latest News