നൂറ് രൂപയുടെ തര്‍ക്കം, അയല്‍ക്കാരനെ  യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു 

മുംബൈ- നൂറുരൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലാണ് സംഭവം. സംഭവത്തില്‍ ദഷിസര്‍ പോലീസ് കൊകാട്ടെ പരമേശ്വര്‍ എന്നയാളെ അറസ്റ്റുചെയ്തു. സുഹൃത്ത് ആത്മഹത്യചെയ്‌തെന്ന് ഇയാളാണ് പോലീസിനെ ആദ്യം വിളിച്ചുപറയുന്നത്. 28 കാരനായ രാജുപട്ടേലാണ് മരിച്ചത്.രാജുപട്ടേല്‍ നൂറുരൂപ പരമേശ്വറിന്റെ ബന്ധുവിന് കടം കൊടുത്തിരുന്നു. വെള്ളിയാഴ്ച ഇത് രാജു പരമേശ്വറിനോട് ചോദിച്ചിരുന്നു. എന്നാല്‍ അയാള്‍ പണം കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാജു പരമേശ്വറിനെ ആക്ഷേപിക്കുകയായിരുന്നു. പിന്നാലെ പരമേശ്വര്‍ രാജുവിനെ അടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 

Latest News