ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് യോഗ്യരായ രക്ഷിതാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴംഗ സമിതിയില്‍ ഒരു സ്ഥാനം സ്ത്രീകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. പ്രതിഫലമോ മറ്റ് ആനകൂല്യങ്ങളോ ഇല്ലാതെ സ്‌കൂള്‍ മെച്ചപ്പെടുത്താനുള്ള സംഭാവനകളര്‍പ്പിക്കുകയാണ് മാനേജിംഗ് കമ്മിറ്റിയുടെ ദൗത്യം.


ബോയ്‌സ് സ്‌കൂള്‍ റിസപ്ഷന്‍ കൗണ്ടറില്‍നിന്ന് ഈ മാസം 16 വരെ അപേക്ഷാ ഫോറം ലഭിക്കും.
എം.ബി.ബി.എസ് പോലുള്ള അഞ്ച് വര്‍ഷ ഡിഗ്രിയോ ബിരുദാനന്തര ബിരദുമോ ഉള്ളവരും  ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അക്കാദമിക്, അഡ്മിനിസ്‌ട്രേഷന്‍, ഐ.ടി, ഫിനാന്‍സ് മേഖലകളില്‍ പരിചയസമ്പത്തുള്ളവരായിരിക്കണം.


പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ആവശ്യമായ രേഖകളും സഹിതം ഫെബ്രുവരി 17ന് മുമ്പ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം.

 

Latest News