Sorry, you need to enable JavaScript to visit this website.

ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതികള്‍ മോഷ്ടിച്ച ക്രിപ്‌റ്റോ കൊണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്

സോള്‍- രാജ്യത്തിന്റെ മിസൈല്‍ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി സൈബര്‍ ആക്രമണങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ക്രിപ്റ്റോകറന്‍സി ഉത്തരകൊറിയ മോഷ്ടിച്ചതായി യു.എന്‍ റിപ്പോര്‍ട്ട്.
2020-നും 2021-ന്റെ മധ്യത്തിനും ഇടയില്‍ സൈബര്‍ ആക്രമണകാരികള്‍ 50 മില്യണ്‍ ഡോളറിലധികം  ഡിജിറ്റല്‍ ആസ്തികള്‍ മോഷ്ടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഇത്തരം ആക്രമണങ്ങള്‍ പ്യോങ്യാങ്ങിന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ 'പ്രധാന വരുമാന സ്രോതസ്സാണെന്നും അവര്‍ പറഞ്ഞു.

കണ്ടെത്തലുകള്‍ വെള്ളിയാഴ്ച യു.എന്‍ ഉപരോധ സമിതിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മൂന്ന് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളെയെങ്കിലും ലക്ഷ്യമിട്ടായിരുന്നു സൈബര്‍ ആക്രമണം.

 

Latest News