ബംഗളൂരു- ഹിജാബ് വിവാദം നടക്കുന്ന ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ ഗവണ്‍മെന്റ് പി.യു കോളേജിന് സമീപം ആയുധങ്ങളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസില്‍ ഹിജാബ് (ശിരോവസ്ത്രം) നിരോധിക്കാനുള്ള അധികാരികളുടെ തീരുമാനത്തിനെതിരെ കോളേജിലെ ഒരു വിഭാഗം മുസ്്‌ലിം വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അബ്ദുള്‍ മജീദ് (32), റജബ് (41) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികളും കുന്ദാപൂരിനടുത്തുള്ള ഗംഗോല്ലി ഗ്രാമത്തില്‍നിന്നുള്ളവരാണ്.
അഞ്ച് പേര്‍ മാരകായുധങ്ങള്‍ കൈവശം വച്ചിരുന്നതായും മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ജില്ലാ പോലീസ് അറിയിച്ചു. കുന്ദാപൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.