വാവ സുരേഷിനെ തിങ്കളാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്യും

കോട്ടയം - മൂര്‍ഖന്‍ പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന
വാവ സുരേഷിനെ തിങ്കളാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്യും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുറിച്ചിയില്‍ വച്ച് പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സാധാരണ നിലയിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്.
രാവിലെ പത്തു മണിയോടെ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

 

Latest News