ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി, ലോകായുക്ത ഭേദഗതി വിശദീകരിച്ചു

തിരുവനന്തപുരം- ഇന്നലെ രാവിലെ വിദേശയാത്രക്ക് ശേഷം തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട്് ആറിന് ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കം ഗവര്‍ണറുടെ പരിഗണനയിലിരിക്കെയായിരുന്നു കൂടിക്കാഴ്ച. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. കൂടിക്കാഴ്ചയില്‍ ഓര്‍ഡിനന്‍സിലെ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചതായാണ് വിവരം.

ലോകായുക്ത നിയമഭേദഗതി മന്ത്രിസഭായോഗം അംഗീകരിച്ച് ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. ഇതുവരെ ഗവര്‍ണര്‍ ഇതില്‍ ഒരു തീരുമാനം എടുത്തിട്ടില്ല.

 

Latest News