റിയാദ് - കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിച്ച കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഒരാഴ്ചക്കിടെ പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കിടെ ആകെ 24,319 പേര്‍ക്കാണ് പിഴകള്‍ ചുമത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് പിഴ ചുമത്തിയത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 7,303 പേര്‍ക്ക് ഒരാഴ്ചക്കിടെ പിഴ ചുമത്തി.
രണ്ടാം സ്ഥാനത്തുള്ള മദീന പ്രവിശ്യയില്‍ 3,360 പേര്‍ക്കും കിഴക്കന്‍ പ്രവിശ്യയില്‍ 3,087 പേര്‍ക്കും മക്ക പ്രവിശ്യയില്‍ 2,172 പേര്‍ക്കും അല്‍ഖസീമില്‍ 1,830 പേര്‍ക്കും ഹായിലില്‍ 1,567 പേര്‍ക്കും ജിസാനില്‍ 994 പേര്‍ക്കും അല്‍ജൗഫില്‍ 963 പേര്‍ക്കും അല്‍ബാഹയില്‍ 820 പേര്‍ക്കും തബൂക്കില്‍ 660 പേര്‍ക്കും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 529 പേര്‍ക്കും അസീറില്‍ 520 പേര്‍ക്കും നജ്‌റാനില്‍ 514 പേര്‍ക്കും ഒരാഴ്ചക്കിടെ പിഴകള്‍ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






