Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ് കുന്ദ്ര 38 കോടിയുടെ സ്വത്തുക്കള്‍ ശില്‍പ ഷെട്ടിയുടെ പേരിലേക്ക് മാറ്റി

മുംബൈ- നീലച്ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായിരുന്ന കോടീശ്വരനും വ്യവസായിയുമായ  രാജ് കുന്ദ്ര 38.5 കോടിയുടെ ആസ്തി ഭാര്യ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ പേരിലേക്ക് മാറ്റി.

മുംബൈ ജുഹുവിലെ അഞ്ച് നില ഫ്‌ളാറ്റിലെ ഒന്നാമത്തെ നിലയും കടലിനഭിമുഖമായുള്ള വീടും ശില്‍പയുടെ പേരിലേക്ക് മാറ്റിയ സ്വത്തുക്കളില്‍ ഉള്‍പ്പെടും. ആസ്തി മാറ്റാന്‍ 1.92 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം 24 നാണ് രജിസ്്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്.

https://www.malayalamnewsdaily.com/sites/default/files/2022/02/06/shilpa1.png

രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും വേര്‍പിരികയാണെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ നിലിച്ചിത്രവുമായി ബന്ധപ്പെട്ട് കുന്ദ്ര അറസ്റ്റിലായത് ശില്‍പയെ ഏറെ വിഷമിപ്പിച്ചിരുന്നു. തുടര്‍ന്ന് പരസ്യ പ്രസ്താവന നടത്താന്‍ അവര്‍ വിസമ്മതിച്ചിരുന്നു.

പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിതനായ ശേഷം രാജ് കുന്ദ്രയും പൊതുവേദികളില്‍നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കുകയാണ്. ശമിത ഷെട്ടിയുടെ ജന്മദിനാഘോഷത്തില്‍ ശില്‍പയും രാജ്കുന്ദ്രയും കൈകോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.

 

Latest News