പാല- എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ മൂന്നാം പ്രതി ഏറ്റുമാനൂര്‍ വള്ളിക്കാട് നിരപ്പേല്‍ വിഷ്ണു മനോഹരന്‍(30) അറസ്റ്റില്‍. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പ13 കാരിയെ ബസ് കണ്ടക്ടര്‍ അഫ്‌സല്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസിനുള്ളില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ബസിനുള്ളിലെത്തിച്ച ശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവര്‍ എബിനും അഫ്‌സലിന് ഒത്താശചെയ്ത് ബസിന്റെ ഷട്ടര്‍ താഴ്ത്തി പുറത്തുപോകുകയായിരുന്നു. പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചത്.
പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു പാലാ സി.കെ. കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പെണ്‍കുട്ടിയെയും സംക്രാന്തി സ്വദേശി അഫ്‌സലിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പോലീസ് പിടികൂടി. ഒന്നാം പ്രതി അഫ്‌സലും രണ്ടാം പ്രതി എബിനും റിമാന്‍ഡിലാണ്. അഫ്‌സലിനെയും എബിനെയും പോലീസ് പിടികൂടിയതറിഞ്ഞ കണ്ടക്ടര്‍ വിഷ്ണു സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം ഒരാഴ്ചയായി ഏറ്റുമാനൂര്‍ അമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.