കോഴിക്കോട്ട് 90കാരിയെ ബലാൽസംഗം ചെയ്ത മരുമകൻ പിടിയിൽ

കോഴിക്കോട് - 90 വയസ്സുള്ള ഭാര്യാ മാതാവിനെ ബലാൽസംഗം ചെയ്ത 50കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാക്രമണത്തിൽ പരിക്കേറ്റ് വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ ശേഷം ഭാര്യാവീട്ടിൽ താമസമാക്കിയ പ്രതി വെള്ളിയാഴ്ച വൈകുന്നേരമാണ് ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ആക്രമണം. ശനിയാഴ്ച വൈകുന്നേരമാണ് പരാതി പോലീസിനു ലഭിച്ചത്. ഞായറാഴ്ച ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ അയൽവീട്ടിലേക്കു പോയ സമയത്താണ് ഇയാൾ ഭാര്യാമാതാവിനെ പീഡിപ്പിച്ചത്. വയോധികയുടെ നിലവിളി കേട്ട് അയൽക്കാർ വീട്ടിൽ ഓടി എത്തുകയായിരുന്നു. ബലാൽസംഗക്കുറ്റം, എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പോലീസ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
 

Latest News