മ്യാന്മറില്‍ പട്ടാളക്കാര്‍ നൂറുകണക്കിന് വീടുകള്‍ കത്തിച്ചു

യംഗൂണ്‍-മാന്മറില്‍ സൈനിക ജണ്ട നൂറുകണക്കിന് വീടുകള്‍ തീയിട്ട് നശിപ്പിച്ചതായി ഗ്രാമീണരും അട്ടിമറിക്കെതിരെ രംഗത്തുള്ള പ്രക്ഷോഭകരും അറിയിച്ചു. സൈനിക ഭരണത്തിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്തുകയാണ് അതിക്രമത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം നടന്ന അട്ടിമറിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ പട്ടാളം അടിച്ചമര്‍ത്തുകയായിരുന്നു. രാജ്യത്തെമ്പാടും അലയടിച്ച പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി ജനങ്ങള്‍ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് (പി.ഡി.എഫ്) രൂപീകരിച്ചിരുന്നു.
പുലര്‍ച്ചെയാണ് പട്ടാളക്കാര്‍ ഗ്രാമങ്ങളിലെത്തി വീടുകള്‍ക്ക് തീയിട്ടതെന്ന് ബിന്‍ ഗ്രാമത്തില്‍നിന്നുള്ള സ്ത്രീകള്‍ പറഞ്ഞു. വെടിവെച്ചുകൊണ്ടാണ് അവര്‍ പ്രവേശിച്ചതെന്നും അതുകൊണ്ടുതന്നെ വീടുകളില്‍നിന്ന് ഒന്നും എടുക്കാതെ ഇറങ്ങി ഓടേണ്ടിവന്നുവെന്നും സ്ത്രീകല്‍ പറയുന്നു. ഇരുന്നൂറോളം വീടുകളെങ്കിലും കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest News