Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് പ്രതിക്ക് പോലീസിന്റെ വെടിയേറ്റു

കൊല്ലം- കൊല്ലം പത്തനാപുരത്ത് പ്രതിക്ക് പോലീസിന്റെ വെടിയേറ്റു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട പ്രതി പുനലൂർ പ്ലാച്ചേരി സ്വദേശി മുകേഷിനാണ് വെടിയേറ്റത്. പിടിവലിക്കിടെ പോലീസിന്റെ തോക്കിൽനിന്ന് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് ഇയാളുടെ മുഖത്തിന് പരിക്കേറ്റു. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമത്തിൽ നാലു പോലീസുകാർക്കും പരിക്കുണ്ട്. ഇവരും ചികിത്സയിലാണ്. 25-ലേറെ കേസുകളിൽ പ്രതിയാണ് മുകേഷ്.
 

Latest News