മുഖ്യമന്ത്രി തിരിച്ചെത്തി 

തിരുവനന്തപുരം-  വിദേശ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യു.എ.ഇയില്‍ എത്തിയിരുന്നു. അവിടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തിയത്. മുഖ്യമന്ത്രി ്അമേരിക്കയിലേക്ക് പോയ സാഹചര്യമല്ല  ഇപ്പോള്‍. സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തുന്നു. ശിവശങ്കര്‍ പുസ്തമെഴുതി. സ്വപ്‌ന സുരേഷും എഴുതാനുള്ള പുറപ്പാടിലാണ്. ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയം, കെ റെയിലിന് അനുമതിയില്ലെന്ന് വ്യക്തമായി. വിവാദങ്ങളുടെ കൊടുങ്കാറ്റിനിടയിലാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. കോവിഡിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ കേരളം ഏറെ പിന്നിലുമായി. 


 

Latest News