ന്യൂയോര്‍ക്ക്- ന്യൂയോര്‍ക്കിലെ യൂനിയന്‍ സ്‌ക്വയറിലുള്ള മഹാത്മാ ഗാന്ധിയുടെ പൂര്‍ണകായ പ്രതിമയ്ക്കു നേരെ അജ്ഞാതരുടെ ആക്രമണം. സംഭവത്തെ ഇന്ത്യന്‍ കോണുലേറ്റ് ശക്തമായി അപലപിച്ചു. അന്വേഷണവും പ്രതികള്‍ക്കെതിരെ ഉടനടി നടപടിയും ആവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടത്തേയും യുഎസ് വിദേശകാര്യ വകുപ്പിനേയും സമീപച്ചതായും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇത് നികൃഷ്ടമായ ചെയ്തിയാണെന്ന് കോണ്‍സുലേറ്റ് വിശേഷിപ്പിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും ശക്തമായ പ്രതിഷേധം അറിയിച്ചു.
ഗാന്ധിജിയുടെ 117ാം ജയന്തിയോടനുബന്ധിച്ച് 1986 ഒക്ടോബര്‍ രണ്ടിന് ഗാന്ധി മെമോറിയല്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ സംഭാവന ചെയ്തതാണ് എട്ടടി ഉയരമുള്ള ഈ പ്രതിമ. 2001ല്‍ മാറ്റിയ ഈ പ്രതിമ പിന്നീട് 2002ല്‍ ഒരു പൂന്തോട്ടത്തില്‍ പുനസ്ഥാപിച്ചതായിരുന്നു.
കഴിഞ്ഞ മാസം കാലിഫോര്‍ണിയയിലും ഒരു ഗാന്ധി പ്രതിമ അക്രമികള്‍ തകര്‍ത്തിരുന്നു.