മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ ട്രാഫിക് കുരുക്ക് മൂലമെന്ന് മുന്‍ ബിജെപി മുഖ്യമന്ത്രിയുടെ ഭാര്യ

മുംബൈ- മുംബൈയിലെ രൂക്ഷമായ ട്രാഫിക് കുരുക്കും റോഡിലെ കുഴികളും കാരണമാണെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫ്ഡനാവിസ്. ട്രാഫിക് കുരുക്ക് വിവാഹമോചനം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഈ വിചിത്ര വാദം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണമുണ്ടാക്കി. പലരും ഈ പ്രസ്താവനയെ ട്രോളിയപ്പോള്‍ ചിലര്‍ അന്വേഷിച്ചത് ഈ കണക്ക് ലഭിച്ച സ്രോതസ്സാണ്. അമൃതയുടെ പ്രസ്താവന യുക്തിക്ക് നിരക്കുന്നതല്ലെന്ന് ശിവ സേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. റോഡില്‍ ട്രാഫിക് ജാം ഇല്ലാത്തതിന്റെ പേരില്‍ നേരത്തെ വീട്ടിലെത്തിയ ആള്‍ ഇണയുടെ അവിഹിത ബന്ധം കയ്യോടെ പിടികൂടുകയും വിവാഹ മോചനത്തിന് കാരണമാകുകയും ചെയ്തതായി കേട്ടിട്ടുണ്ട്. ഈ വിവാഹ മോചനം ട്രാഫിക് ജാം ഇല്ലാത്തതിന്റെ പേരിലാണെന്ന് വാദിക്കാമോ എന്ന് ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചു.

Latest News