ബെംഗളൂരു- കോളേജുകളില്‍ ഹിജാബ് നിരോധിക്കാനുള്ള നീക്കം രാഷ്ട്രീയ വിവാദമായിരിക്കെ കര്‍ണാടക സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ യൂണിഫോം സംബന്ധിച്ച് പുതിയ ഉത്തരവിറക്കി.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്ന യൂണിഫോം വിദ്യാര്‍ഥികള്‍ ധരിച്ചിരിക്കണമെന്നാണ് ഉത്തരവ്. സ്വകാര്യ സ്‌കൂളുകളില്‍ മാനേജ്‌മെന്റുകള്‍ തീരുമാനിക്കുന്ന യൂണിഫോം ധരിക്കണം. തുല്യതയേയും പൊതുക്രമത്തേയും ബാധിക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രീ യൂണിവേഴ്‌സിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും കീഴിലുള്ള കോളേജുകളില്‍ കോളേജ് ഡെവലപ്‌മെന്റ് ബോര്‍ഡുകള്‍ (സി.ഡി.സി) തീരുമാനിക്കുന്ന വസ്ത്രം പിന്തുടരണം. ഇത്തരം ഡ്രസ് കോഡ് നിലവിലില്ലെങ്കില്‍ തുല്യതയേയും ക്രമസമാധാനത്തേയും ബാധിക്കാത്ത വസ്ത്രമായിരിക്കണം വിദ്യാര്‍ഥികള്‍ ധരിക്കേണ്ടതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.